Kerala
സമീപന പാതയില്ലാതെ കളരിയാ മാക്കൽ പാലം പണിതവർ നടത്തുന്ന പ്രസ്താവനായുദ്ധം ജനങ്ങളെ കമ്പളിപ്പിക്കലാണെന്ന് കേരളാ ഡെമോക്രാറ്റിക് പാർട്ടി
പാലാ:-സമീപന പാതയില്ലാതെ കളരിയാ മാക്കൽ പാലം പണിതവർ നടത്തുന്ന പ്രസ്താവനായുദ്ധം ജനങ്ങളെ കമ്പളിപ്പിക്കലാണെന്ന് കേരളാ ഡെമോക്രാറ്റിക് പാർട്ടി’ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ ഭരണത്തിലിരിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വികസനം തടസ്സപ്പെടുത്തുകയാണ്. സമീപന പാതക്കായി സ്ഥലം വിട്ടുതരാൻ സന്മനസ്സുള്ളവരെ നേരിൽക്കണ്ട് പിന്തിരിപ്പിക്കുന്നത് ജനദ്രോഹപരമാണ്.
പ്രശ്നപരിഹാരത്തിനായി എം.എൽ.എ നടത്തുന്ന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നവരെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്ന് നിയോജക മണ്ഡലം യോഗം മുന്നറിയിപ്പു നൽകി. വിവിധ സാംസ്കാരിക സംഘടനകളും പ്രദേശവാസികളും നടത്തുന്ന പ്രതിഷേധ സമരപരിപാടികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് തങ്കച്ചൻ മുളകുന്നം അറിയിച്ചു.