Kottayam
പൂവരണി പള്ളിക്കു സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് സ്വകാര്യ വ്യക്തി തടസ്സം നിൽക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ ഔസേപ്പച്ചൻ ഓടയ്ക്കൽ
മീനച്ചിൽ പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് സ്വകാര്യ വ്യക്തി തടസ്സം നിൽക്കുന്നു കേരള കോൺഗ്രസ് (ബി) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ.
മീനച്ചിൽ പഞ്ചായത്തിൽ പൂവരണിപള്ളിയ്ക്ക് സമീപം ആളുകൾ വിശ്രമിക്കുന്നതിനും ചായ കുടിക്കുന്നതിനും ഫ്രഷ് ആകുന്നതിനും ആയി മീനച്ചിൽ പഞ്ചായത്ത് വിഭാവന ചെയ്ത ടെയ്ക് എ ബ്രേക്ക് പദ്ധതിക്ക് സമീപവാസി തടസ്സം സൃഷ്ടിക്കുന്നുവെന്ന് ഔസേപ്പച്ചൻ ഓടയ്ക്കൽ താലൂക്ക് വികസന സമിതിയിൽ പരാതിപ്പെട്ടു.
കോടതിയുടെ ഉത്തരവ് കളക്ടർ നടപ്പാക്കണമെന്നും താലൂക്ക് വികസന സമിതിയിൽ ഓസേപ്പച്ചൻ പരാതിപ്പെട്ടു.പഞ്ചായത്ത് നടപടികളുമായി മുന്നോട്ട് പോകുമ്പോൾ കേസ്സും സ്റ്റേ യുമായി സമീപവാസി എത്തുന്നതു കൊണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നും സമീപ പഞ്ചായത്തുകളിൽ മീനച്ചിൽ പഞ്ചായത്തിൽ മാത്രമേ ടെയ് ക്ക് എബ്രേക്ക് ഇല്ലാത്ത തന്നെന്നും ഔസേപ്പച്ചൻ പറഞ്ഞു.