ഭരണങ്ങാനം :ഈ കുർബാനയ്ക്കിടെയും കുട്ടികൾ വന്ന് അൽഫോൻസാമ്മയുടെ കബറിടത്തുങ്കൽ പ്രാർത്ഥിക്കുന്നു;കുട്ടികളാണ് അൽഫോൻസാമ്മയുടെ ധന്യ ജീവിതവും അത്ഭുത പ്രവർത്തികളും ലോകത്തെ അറിയിച്ചത് എന്ന് മാർ ജോർജ് ആലഞ്ചേരി പിതാവ് .ഭരണങ്ങാനത്ത് ഇന്ന് രാവിലെ അർപ്പിച്ച വിശുദ്ധ കുർബാനക്കിടെ സന്ദേശം നൽകുകയായിരുന്നു ജോർജ് ആലഞ്ചേരി പിതാവ് .
ഇന്നത്തെ കുർബാനയുടെ സന്ദേശം ധൂർത്ത പുത്രന്റേതാണ്.എനിക്കെന്ത് കിട്ടും എന്നാണ് ധൂർത്ത പുത്രൻ ആഗ്രഹിച്ചിരുന്നത്എന്നാൽ അൽഫോൻസാമ്മ തനിക്കെന്തു കൊടുക്കാൻ സാധിക്കും എന്ന് ചിന്തിച്ചവളാണ് .മാമോദീസയിൽ നിന്നും കിട്ടിയ വിശുദ്ധി മരണം വരെ കത്ത് സൂക്ഷിച്ചു ലോകത്തിനു വിശുദ്ധിയുടെ സന്ദേശം നൽകിയ പുണ്യ ജീവിതമായിരുന്നു അൽഫോ ൻസാമ്മയുടേതെന്ന് പിതാവ് കൂട്ടിച്ചേർത്തു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്ന കന്യാസ്ത്രീകളോടായി ഇ0ഗ്ളീഷിലും പിതാവ് സന്ദേശം നൽകി.ഇന്ന് രാവിലെ എട്ടരയ്ക്കുള്ള കുർബാനയിൽ കന്യാസ്ത്രീകളാണ് കൂടുതലും പങ്കെടുത്തത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ