Kerala
കളരിയാമ്മാക്കൽ പാലം പണി ആഫ്രിക്കൻ ഒച്ചിൻ്റെത് പോലെ ഇഴയരുത്, ഏത് എം.എൽ.എ ആയാലും പാലം തന്നേ തീരൂ: സണ്ണി വെട്ടം
പാലാ: കളരിയാമ്മാക്കൽ പാലം പണി ആഫ്രിക്കൻ ഒച്ചിൻ്റെ വേഗതയിലാവരുതെന്നും ,ഏത് എം.എൽ.എ ആയാലും പാലം ലഭിച്ചേ തീരൂവെന്നും മീനച്ചിൽ പഞ്ചായത്ത് മുൻ മെമ്പറായ സണ്ണി വെട്ടം അഭിപ്രായപ്പെട്ടു. തരംഗിണി സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ പാലാ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടന്ന ധർണ്ണാ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു സണ്ണി വെട്ടം.
സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ ധർണ്ണാ സമരത്തിൽ പങ്കെടുത്തു.ഇതേ പ്രശ്നമുയർത്തി നാട്ടുകാർ ഏതാനും മാസം മുമ്പ് പി.ഡബ്ളിയു ആഫീസിന് മുമ്പിൽ ധർണ്ണ നടത്തിയെങ്കിലും പരിഹാരമായില്ല .മാണി സി കാപ്പൻ ജോസ് കെ മാണിയെ കുറ്റപ്പെടുത്തുമ്പോൾ ,ജോസ് കെ മാണിയുടെ അനുയായികൾ മാണി സി കാപ്പനെയാണ് കുറ്റപ്പെടുത്തുന്നത്.
2011 ൽ നിർമ്മാണമാരംഭിച്ച പാലാ പട്ടണത്തേയും ,മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയാമ്മാക്കൽ പാലം 2016 ൽ പണി പൂർത്തീകരിച്ചെങ്കിലും രാഷ്ട്രിയക്കാരുടെ അടവ് തന്ത്ര കളരിയാവുകയായിരുന്നു.പാലത്തിനോട് ചേർന്നുള്ള അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് തടസമായി സ്ഥലമുടമകൾ കോടതിയിൽ പോയതാണ് നിർമ്മാണ ജോലികൾ നീളാൻ കാരണം.പിന്നീട് നിയമക്കുരുക്കിൽ പെടുകയായിരുന്നു .