ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാർട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കും. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.സന്ദീപ് വാര്യർ മറ്റ് പാർട്ടികളിലേക്ക് പോകും എന്നത് തെറ്റായ വാർത്തയാണ് എന്ന് പാലക്കാട്ടെ സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരില്‍ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. സന്ദീപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. ഇതിന് പിന്നാലെയാണ് സന്ദീപ് ബിജെപി വിടില്ലെന്ന വാർത്ത പുറത്തുവരുന്നത്. പാർട്ടി നേതാക്കൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ട്.
പാലക്കാട് ഉപ തെരഞ്ഞെടുപ്പിനെ ബിജെപി അഭിമാന പ്രശ്നമായാണ് കാണുന്നത് .വേണമെങ്കിൽ വിജയിക്കാവുന്ന പാലക്കാട് സീറ്റിനെ നേതാക്കളുടെ അഭിപ്രായ വ്യത്യാസം കൊണ്ട് പരാജയപ്പെട്ടാൽ ബിജെപി ക്കു കേരളത്തിലുള്ള വൻ പ്രതീക്ഷകളാണ് തകരുന്നത് .തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപി വിജയിച്ചതിൽ പിന്നെ മത ന്യൂന പക്ഷങ്ങൾക്കും മറ്റു വിഭാഗങ്ങൾക്കും ബിജെപി യോടുള്ള അകലം കുറഞ്ഞിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.ഈ ടെമ്പോ നിലനിർത്തി പോരണമെങ്കിൽ പാലാക്കാട്ട് വിജയമോ ;മാന്യമായ വോട്ട് വിഹിതമോ ലഭിച്ചേ പറ്റൂ എന്ന നിലയിലാണ് കാര്യങ്ങൾ .അതിനു വിഘാതം വരാതിരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സാന്ദീപ് വാര്യരെ അനുനയിപ്പിയ്ച്ചു കൂടെ നിർത്തുന്നത് .