Kottayam
പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിന് സത്യമംഗലം ജംഗ്ഷൻ മുതൽ കല്യാണം വരെ ആറ് നാടകങ്ങൾ
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ ദൈവ മാതാവിൻ്റെ ജൂബിലി തിരുന്നാളിൻ്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംമ്പർ ഒന്ന് ഞായറാഴ്ച മുതൽ ഡിസംബർ ആറ് വെള്ളിയാഴ്ച വരെ സി.വൈ.എം.എല്ലിൻ്റ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ നാടക മേള അവതരിപ്പിക്കും.പാലാ മുൻസിപ്പൽ ടൗൺഹാളിലാണ് നാടക മേള നടക്കുന്നത്.ഇതിനായി വിപുലമായ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നുണ്ട്.
അഡ്വ: സന്തോഷ് മണർകാട്, പി.ജെ ഡിക്സൻ (പ്രസിഡണ്ട്) ബിജു ജോസഫ് വാതല്ലൂർ (ജനറൽ സെക്രട്ടറി) ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ (കൺവീനർ) കിരൺ മാത്യു അരീക്കൽ (സെക്രട്ടറി) ടെൻസൻ വലിയ കാപ്പിൽ (ട്രഷറർ) സതീഷ് മണർകാട്ട് ,ജോയി വട്ടക്കുന്നേൽ ,ഷാജി പന്തപ്ളാക്കൽ ,സജി പുളിക്കൽ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നാടക മേളയുടെ നടത്തിപ്പിനായി എണ്ണയിട്ട യന്ത്രം പോലെ മാസങ്ങളായി പ്രവർത്തിച്ചു വരുന്നത്.
ഡിസംബർ 1 ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ ,ഡിസംബർ 2 ന് ചിറയൻകീഴ് അനുഗ്രഹയുടെ ചിത്തിര ,ഡിസംബർ 3ന് കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ വനിതാ മെസ് ,ഡിസംബർ 4ന് തിരുവനന്തപുരം അസിധാരയുടെ പൊരുൾ ,ഡിസംബർ 5ന് വടകര വരദയുടെ അമ്മ മഴക്കാറ്, ഡിസംബർ 6 ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.