Kerala

കേരളത്തിൽ മൂന്ന് മുന്നണികളുടെയും വ്യാജ മതേതര കടകൾ ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പോടെ ആം ആത്മി പൂട്ടിക്കും:വിനോദ് വിത്സൺ മാത്യു 

Posted on

 

കോട്ടയം: കുറവിലങ്ങാട്: കേരളത്തിലും മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതരക്കടകൾക്ക് ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പോടെ പൂട്ട് വീഴുമെന്ന് ആം ആത്മി സംസ്ഥാന പ്രസിഡണ്ട് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു.ആംആത്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാണ്ട് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വിത്സൺ മാത്യു.

കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതര കടകൾ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുന്തിയ വിഭവങ്ങൾ തൃശൂരിൽ ഒരുക്കി താൽക്കാലിക വിജയം നേടൻ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ.എ.പി ഈ കടകളൊക്കെ പൂട്ടിക്കുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ജോയി ആനിത്തോട്ടം (ജില്ലാ പ്രസിഡണ്ട്), ഡോക്ടർ സെലിൻ ഫിലിപ്പ് (സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്) നവിജിൻ നാദാ മണി(സംസ്ഥാന സെക്രട്ടറി) ,രാജീവ് കുറവിലങ്ങാട് ;റോയി വെള്ളരിങ്ങാട്ട് ( ജില്ലാ വൈസ് പ്രസിഡണ്ട്) എന്നിവർ പ്രസംഗിച്ചു.പൊതുയോഗത്തിനു മുൻപ് എ എ പി പ്രവർത്തകർ  പ്രകടനവും നടത്തി.വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version