പാലാ :കാരുണ്യ പ്രവർത്തനങ്ങൾക്ക് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയ കൗൺസിൽ പുത്തൻ മാനങ്ങൾ നൽകി പരിലസിക്കുകയാണെന്നു ഗാന്ധിജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ :സിറിയക് തോമസ് അഭിപ്രായപ്പെട്ടു.വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയാ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഏഴാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിറിയക് തോമസ്.
പാവങ്ങളെയും ഭിന്ന ശേഷിക്കാരെയും ചേർത്ത് പിടിക്കുന്നത് വിൻസെന്റ് ഡി പോളിന്റെ സവിശേഷതയാണെന്നും;21 ഓളം അഗതി മന്ദിരങ്ങളെ ചേർത്ത് പിടിക്കുന്നത് അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു .പാലയ്ക്കാകെ മാതൃകയായ പ്രവർത്തനമാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നടത്തുന്നതെന്ന് ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു.
ഫാദർ ജോസഫ് മാലേപറമ്പിൽ (വികാരി ജനറാൾ)ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോസഫ് ആലംചേരി ; ബ്രദർ മാരായ തങ്കച്ചൻ കാപ്പിൽ ,ജോഷി വട്ടക്കുന്നേൽ ,ബെന്നി കന്യാട്ട്കന്നേൽ ; ബോസ് മോൻ നെടുമ്പാല കുന്നേൽ ,സതീഷ് മണർകാട് , ജോർജ് കുട്ടി മേനാമ്പറമ്പിൽ ,കെ.കെ ജോസഫ് കണിച്ചുകാട്ട് ,രാജീവ് കൊച്ചുപറമ്പിൽ ,സിസ്റ്റർ ജോസ്മിത എന്നിവർ പ്രസംഗിച്ചു