Kerala
പാലാ പയപ്പാറിൽ ഹിറ്റാച്ചി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടുടമസ്ഥൻ മരിച്ചു:മരണം പോലും ആഘോഷമാക്കുന്ന പത്രപ്രവർത്തനം നെറികെട്ടതെന്ന് നാട്ടുകാർ
പാലാ: പയപ്പാർ: പയപ്പാറിൽ ഹിറ്റാച്ചി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടുടമസ്ഥൻ മരിച്ചു. കണ്ടത്തിൽ രാജു പോൾ ആണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.തൻ്റെ വീട് നിർമ്മാണവുമായി എത്തിയ ഹിറ്റാച്ചിയിൽ ഇന്നലെയും രാജു പോൾ ഡ്രൈവ് ചെയ്തിരുന്നതാണെന്ന് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു.
ഇന്ന് ഹിറ്റാച്ചി ഡ്രൈവ് ചെയ്തപ്പോൾ എടുത്തിട്ട മണ്ണായതിനാൽ നിയന്ത്രണം വിട്ട് മറിയുകയും രാജു പോൾ ഹിറ്റാച്ചിയുടെയും റബ്ബർ മരത്തിൻ്റെയും ഇടയിലാവുകയുമായിരുന്നു. തൽക്ഷണം രാജു പോൾ മരണമടഞ്ഞു .
അതേ സമയം ഡ്രൈവർ വെള്ളം കുടിക്കാൻ പോയപ്പോൾ ഒരു പൂതി കയറി ഹിറ്റാച്ചി രാജു പോൾ ഓടിച്ചപ്പോൾ അപകടമുണ്ടായി മരിച്ചതാണെന്ന തരത്തിലുള്ള വാർത്ത സൃഷ്ടിച്ചവർക്ക് ഹിഡൻ അജണ്ടയുള്ളവരാണെന്നും, ഇതിനെ നേരിടുമെന്നും നാട്ടുകാർ അറിയിച്ചു.
രാജു പോളിൻ്റെ മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കരൂർ പള്ളിയിലെ വിൻസെന്റ് ഡി പോളിന്റെ സജീവ പ്രവർത്തകനാണ് മരിച്ച കണ്ടത്തിൽ രാജു പോൾ.