കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പ്രവാസിയോട് കൈക്കൂലി വാങ്ങിയ വൈദ്യുതി വകുപ്പിലെ ഓവർസിയറെ വിജിലൻസ് തന്ത്രപൂർവ്വം കുടുക്കി.പ്രവാസിയുടെ വീടിന് താൽക്കാലിക കണക്ഷനായിരുന്നു നൽകിയിരുന്നത് .അത് സ്ഥിര സംവിധാനമാക്കുവാൻ ഓവർസിയർ പതിനായിരം രൂപാ ആവശ്യപ്പെടുകയായിരുന്നു.
ഉടൻ തന്നെ പ്രവാസി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ നൽകുമ്പോൾ മഫ്തിയിൽ പരിസരത്ത് പതുങ്ങി നിന്നിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ പെടുന്ന നവെ പിടികൂടുകയായിരുന്നു.ശുദ്ധ ജലത്തിന് കൈ മുക്കിയപ്പോൾ വെള്ളത്തിന്റെ കളർ വയലറ്റ് നിറമാവുകയും ;ഇക്കാര്യങ്ങൾ തെളിവ് സഹിതം രേഖപ്പെടുത്തുകയും ചെയ്തു . ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.