കോട്ടയം :എരുമേലി :കോൺഗ്രസിലെ ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് അത് കൊണ്ട് ഞാൻ കടുത്ത തീരുമാനമെടുത്തു;സിപിഐ(എം)മുമായി ചേർന്നു. ഇന്ന് എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട മറിയാമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .
നിരന്തരമായി കോൺഗ്രസിൽ നിന്നും അവഗണയാണ് ലഭിച്ചത്.2015 ൽ എന്നെ റിബലിനെ നിർത്തി കോൺഗ്രസുകാർ തന്നെ തോൽപ്പിച്ചു .അതിനു ശേഷവും ഞാൻ പാർട്ടിയിൽ തുടർന്നു.2020 ൽ ഞാൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ആകെ പോൾ ചെയ്ത ആയിരം വോട്ടിൽ 700 വോട്ടും എനിക്കായിരുന്നു 470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഞാൻ വിജയിച്ചത്.ആദ്യ ടേമിൽ പഞ്ചായത്ത് പ്രസിഡന്റായി.
എന്നെ അവിടെയൊന്നു ഇരുത്തി പൊറുപ്പിക്കേണ്ടേ.എല്ലാ കുറ്റങ്ങളും ഞാനാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം പ്രചരിപ്പിച്ചു.അവർ പിരിവിനു വിളിച്ചിട്ടു പോയില്ലെങ്കിൽ ഞാൻ അവരോടൊക്കെ പിരിവ് വാങ്ങിയെന്നു പ്രചരിപ്പിക്കും .അപവാദ പ്രചാരണമാണ് കോൺഗ്രസിലെ ഒരു വിഭാഗം എനിക്കെതിരെ ചെയ്തു കൊണ്ടിരിക്കുന്നത്.ഈയിടെ ഫോറസ്ററ് വകുപ്പിന്റെ ഒരു യോഗത്തിൽ കോൺഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറി സിപിഐ(എം) നു കൈപൊക്കി വോട്ടു ചെയ്തു വിജയിപ്പിച്ചു .അതിനൊന്നും ഒരു കുഴപ്പവുമില്ല.വേണ്ടവർക്ക് അടുക്കളയിലും ആവാമല്ലോ.
അതിനൊന്നും ഒരു കുഴപ്പവുമില്ല .ഇനി കോൺഗ്രസിലെ ഒരു വനിതയ്ക്കും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാവരുത് അത് കൊണ്ടാണ് ഇങ്ങനെ കടുത്ത ഒരു തീരുമാനം ഞാനെടുത്തത്.കോടതിയുടെ തീരുമാനം എന്തായാലും ഞാൻ ജനങ്ങളോടൊപ്പം ഉണ്ടാവും.അത് തീർച്ചയാണെന്നും മറിയാമ്മ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .
ഇന്ന് നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ പതിനൊന്നാം വാർഡ് പമ്പാവാലി മെമ്പറായ മറിയാമ്മ സിപിഎം മായി ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റായി വിജയിച്ചത് .ഇരുപത്തിയൊന്നാം വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി.മത്സരിക്കാൻ തയ്യാറാകാതിരുന്ന എൽ ഡി എഫ് മറിയാമ്മ സണ്ണിയെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുകയും, പിന്തുണയ്ക്കുകയുമായിരുന്നു.മറിയാമ്മ സണ്ണിയ്ക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു.ഒരു വോട്ടിന്റെ ത്രസിക്കുന്ന വിജയമാണ് മറിയാമ്മ സണ്ണിക്ക് ലഭിച്ചത് .ഇത് കോൺഗ്രസിലെ ഇരുട്ടിന്റെ ശക്തികൾക്കെതിരെയുള്ള വിജയമാണെന്നും മറിയാമ്മ സണ്ണി കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ