Kerala

ഇടുക്കിയിൽ വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളി മരിച്ചു

Posted on

ഇടുക്കിയിൽ വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിക്കുളം അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (45) യാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജു അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ 11 ഓടെ മരിക്കുകയായിരുന്നു. അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രം ഭരണ സമിതി ജോയിന്റ് സെക്രട്ടറിയാണ് ഷിജു. കോടിക്കുളത്തെ ഓട്ടോ തോഴിലാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version