Kerala
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് 82കാരനായ ഖൊമെനി എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമെനിയുടെ രണ്ടാമത്തെ മകന്‍ മോജ്തബ ഖമേനി പിന്‍ഗാമിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖമേനിയുടെ അനാരോഗ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ, ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാവും എന്നതിനെ കുറിച്ചുളള ചര്‍ച്ചകളാണ് നടക്കുന്നത്. ഖമെനിയുടെ കാലശേഷം പുതിയ പരമാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ നിലപാടും നിര്‍ണായകമാകും.
പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സിയുടെ മരണത്തോടെ, ഖമേനിയുടെ പിന്‍തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2024 മേയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് റെയിസിയും ഇറാന്റെ വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടത്. ഖമേനിയുടെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്നയാളാണ് റെയിസി.
ഇറാനില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് പരമോന്നത നേതാവാണ്. ആ നിലയില്‍ അടുത്ത ഖമേനിയുടെ പിന്‍ഗാമി ആരാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.