പാലാ: നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയ അറ്റകുറ്റപണികൾക്കായി 7 കോടി അനുവദിച്ച ഭരണാനുമതി ഉത്തരവും നടപ്പാക്കുന്നതിന്കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശവും പ്രസിദ്ധീകരിക്കുവാൻ തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയാണ്.ഈ ദിവസം വരെ അങ്ങനെ ഒരു ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. കളക്ടറുടെ അധികാര പരിധിയിൽ വരുന്ന വിഷയവുമല്ല.

ഈ വിഷയത്തിൽ എൽ.ഡി.എഫ് നേതൃത്വവും നഗരസഭയും നടത്തി വരുന്ന ഇടപെടൽ അറിഞ്ഞു കൊണ്ടാണ് ചിലർ ഒരു മുഴും മുമ്പേ എറിയുന്നത്.
പച്ചകള്ളം പ്രചരിപ്പിക്കുന്നവരെ സത്യാവസ്ഥ മനസ്സിലാക്കാതെ പിന്തുണയ്ക്കുന്നതിന് ന്യായീകരിക്കാനാവില്ല. ചിലർ ആർക്കോ എന്തിനോ വേണ്ടി തിളയ്ക്കുന്നു. വെള്ളപൂശുന്നു.
ടോബിൻ കെ.അലക്സ്.

