Kottayam

കളക്ടർക്ക് അധികാരമില്ലെന്നുള്ള കേരളാ കോൺഗ്രസ് (എം)ന്റെ പ്രസ്താവന അപഹാസ്യം പൗരാവകാശ സമിതി

Posted on

പാലാ: ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർക്ക് ജില്ലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അന്വേഷിക്കുവാനും ഇടപെടാനുമുള്ള അവകാശമില്ലെന്ന പാലാ നഗരസഭാധ്യക്ഷൻ്റെയും കേരള കോൺഗ്രസ് (എം) ന്റെയും പ്രസ്താവന അപഹാസ്യമെന്ന് പൗരാവകാശ സമിതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിക്കാനുള്ള അധികാരം കളക്ടർക്കുണ്ട്.

സ്റ്റേഡിയത്തിൻ്റെ നാലിലൊന്ന് ഭൂമിയും ളാലം തോടിന്റെ പുറമ്പോക്ക് റവന്യൂ ഭൂമിയാണ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. ഈ കാര്യങ്ങളൊന്നും മനസ്സിലാക്കാതെ ബാലിശമായി നടത്തുന്ന ഇത്തരം പ്രസ്താവനകൾ നിരുത്തരവാദപരവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് പ്രസിഡൻറ് ജോയ് കളരിക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version