Kerala
2025-26 അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: 2025-26 അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. വിദ്യാര്‍ഥികളുടെ പഠന സമ്മര്‍ദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡില്‍ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്.