Kottayam

കോട്ടയം തലയോലപ്പറമ്പ് ഡിബി കോളേജിന് മുന്നിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു

Posted on

കോട്ടയം: തലയോലപ്പറമ്പ് ഡിബി കോളേജിനു മുന്നിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ ഒരു കോടി രൂപ പിടിച്ചെടുത്തു.

അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി പത്തു ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിനെ കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയാണ് എക്‌സൈസ് സംഘം തലയോലപ്പറമ്പ് ഡിബി കോളേജിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് അന്തർ സംസ്ഥാന സ്വകാര്യ ബസിൽ ഒരു കോടി രൂപ കടത്തിക്കൊണ്ടു വരുന്നതായി കണ്ടെത്തിയത്.

തുടർന്നാണ് എക്‌സൈസ് സംഘം പണം പിടിച്ചെടുത്തത്. മഹ്‌സർ രേഖപ്പെടുത്തിയ ശേഷം പണം തലയോലപ്പറമ്പ് പൊലീസിനു പണം കൈമാറും. തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version