പാലാ :കരൂർ പഞ്ചായത്തിലെ പ്രശസ്ത വിദ്യാലയമായ ഇടനാട് സ്‌കൂളിന് ഒരു പ്രശ്നമുണ്ടായാൽ ഇടനെഞ്ച് ചേർത്ത് പിടിക്കും എന്ന് പ്രഖ്യാപിച്ചു സിപിഐ(എം).വാർഡ് മെമ്പറും കരൂർ പഞ്ചായത്ത് പ്രസിഡന്റുമായ അനാശ്യാ രാമന്റെയും ;സിപിഐഎം കരൂർ ലോക്കൽ സെക്രട്ടറി ജിൻസ് ദേവസ്യയുടെയും നേതൃത്വത്തിലാണ് ഇടനാട് സ്‌കൂളിന്റെ മതിൽ തകർത്ത മാവ് വെട്ടി നീക്കിയത്.
ഇടനാട് ഗവൺമെന്റ് എൽ പി സ്കൂളിന്റെ കോമ്പൗണ്ടിൽ നിന്ന മാവ് വളർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. മഴ കാരണം കൂടുതൽ അപകട അവസ്ഥയിൽ ആയിരുന്നു . പഞ്ചായത്ത് അനുവദിച്ചതിലും ഉണ്ടായ അധിക ചെലവ് മുഴുവനും ഏറ്റെടുത്ത് മാവ് വെട്ടി നീക്കുന്നതിനുള്ള പൂർണ്ണ സഹായവുമായി സിപിഐ(എം) കരൂർ ലോക്കൽ കമ്മിറ്റി മുന്നോട്ടു വരികയായിരുന്നു .
കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ,സിപിഐ(എം) ലോക്കൽ സെക്രട്ടറി ജിൻസ് ദേവസ്യ. ലോക്കൽ കമ്മറ്റി മെമ്പർ മാരായ, എം ഡി ദേവസ്യ, രഞ്ജിത് തങ്കപ്പൻ, നവീൻ മാത്യു എന്നിവരും നാട്ടുകാരും നേതൃത്വം നൽകി.