Kerala

പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നു

Posted on

 

പാലാ കിഴതടിയൂർ പള്ളിയിൽ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന്റെ ഭാഗമായി വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി 26ന് രാവിലെ 8:30 ന് പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠിക്കുന്നു. തുടർന്ന് 10, 12 ഉച്ചകഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.

27 ന് വൈകിട്ട് 6:15 ജപമാല പ്രദക്ഷിണം.വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന തിരുനാൾ ദിവസമായ 28 ആം തീയതി രാവിലെ 5: 15 മുതൽ പ്രസിദ്ധമായ നെയ്യപ്പ നേർച്ച വിതരണം. 10 മണിക്ക് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് 12 മണിക്ക് പ്രസിദ്ധമായ പെരുന്നാൾ പ്രദിക്ഷണം ടൗണിലേക്ക്. തുടർന്ന് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version