പാലാ :അന്യം നിന്ന് പോയ നെൽകൃഷി പുനഃസ്ഥാപിക്കാൻ ഒരുമ്പെട്ട് കുറെ കർഷകർ രംഗത്ത്. പാലാ മുൻസിപ്പാലിറ്റിയിൽ അരുണാപുരം കോളേജ് വാർഡിൽ കിഴക്കേക്കര പാടത്ത് പരമ്പരാഗത നാടൻ നെല്ലിനങ്ങളായ ഞവര, രക്തശാലി , കുറുവ, ജ്യോതി, തവളക്കണ്ണൻ എന്നീ നെല്ല് വിത്തുകൾ ആണ് കർഷകർ കൃഷി ചെയ്യുന്നത്.
പാലാ എംഎൽഎ മാണി സി കാപ്പൻ ഞവര നെല്ല് വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജിമ്മി ജോസഫ്, പ്രൻസ് കിഴക്കേക്കര, ഷൈബു തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ശിവൻകുട്ടി നടുപറമ്പിൽ, സണ്ണി മാന്താടിയിൽ, അശേകൻ ഇടച്ചേരിൽ, ഫ്രെഡി മാളിയേക്കൽ, ജോയി പാലാ, ഏലിക്കുട്ടി മുണ്ടുപറമ്പിൽ, ശേഭന ശിവൻകുട്ടി, മോളി പൊന്നച്ചൻ, ഷീല അശേകൻ, ഷൈജി പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു, രക്തശാലി അരിയും കരൂർ നാടൻ ശർക്കര യും ഉപയോഗിച്ച് തയ്യാർ ആക്കിയ പായസവും ഉണ്ടായിരുന്നു.