പാലാ :42 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് വളരെ വിപുലമായ രീതിയിലുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തുന്നത്. യുവജന വർഷാഘോഷത്തിൻ്റെ ഭാഗമായി രൂപതയിലെ യുവജനങ്ങൾക്കായി എൽ-റോയി എന്ന പേരിൽ ഒരു പ്രത്യേക പ്രോഗ്രാമും കൺവൻഷനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. ഈ വർഷത്തെ ബൈബിൾ കൺവൻഷന്റെ ബജറ്റ് ജോണിച്ചൻ കൊട്ടുകാപ്പിള്ളി അവതരിപ്പിച്ചു. ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാദർ.ആൽബിൻ പുതുപ്പറമ്പിൽ, ഫാദർ.ജെയിംസ് ചൊവ്വേലിക്കുടിയിൽ, സിസ്റ്റർ ആൻ ജോസ് എസ്.എച്ച്, സിസ്റ്റർ ജയ്സി സി.എം.സി, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, സെബാസ്റ്റ്യൻ കുന്നത്ത്, ജോർജുകുട്ടി പാലക്കാട്ടുകുന്നേൽ, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, തോമസ് പാറയിൽ, ബാബു പോൾ പെരിയപ്പുറം തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു..