Kerala
ഒന്നാം ഘട്ട അടി കോളേജിൽ വച്ച് ;രണ്ടാം ഘട്ട അടി ആശുപത്രിയിൽ വച്ച് കൊച്ചി കോളേജിൽ വിദ്യാർഥികൾ തമ്മിലുള്ള അടിക്ക് രണ്ട് ഘട്ടം
കൊച്ചി :യൂണിയന് തിരഞ്ഞെടുപ്പിനെ ചൊല്ലി കൊച്ചിന് കോളേജില്‍ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷം. പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച കരിവേലപ്പടി ആശുപത്രിയിലും സംഘര്‍ഷം ഉണ്ടായി.
ആശുപത്രിയില്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.ഇതോടെ ആശുപത്രിയിൽ സംഘർഷം ഉണ്ടായി.ആശുപത്രിയിലെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം ഉണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയതോടെ സംഘര്‍ഷം അവിടേക്കും നീളുകയായിരുന്നു.