Kerala

വെടിക്കെട്ട് : കേന്ദ്രസർക്കാർ പുതിയ തീരുമാനങ്ങൾ പുനപരിശോധിക്കണം – വെടിക്കെട്ട് തൊഴിലാളി യൂണിയൻ( കെ. ടി. യു. സി (എം )

 

പാലാ : കേന്ദ്രസർക്കാർ പുതിയതായി എടുത്ത വെടിക്കെട്ട് നിബന്ധനകൾ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ ആയതിനാൽ പ്രസ്തുത തീരുമാനങ്ങൾ പുന പരിശോധിക്കണമെന്ന് വെടിക്കെട്ട് തൊഴിലാളി യൂണിയൻ ( കെ. ടി. യു. സി (എം ) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പാലായിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അപ്പച്ചൻ തുണ്ടിയിൽ, ശിവരാജൻ തോമസ് ജോസഫ്, ടി. കെ. തോമസ്, ഷിബു കാരമുള്ളില്‍, ബിബിൽ പുളിയ്ക്കൽ, കെ.കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, കുര്യാച്ചൻ മണ്ണാർമറ്റം, സത്യൻ പാലാ, രാജൻ കിഴക്കേടത്ത്, സാബു കാരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top