Kerala

പ്രശ്നങ്ങളെയും ; പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല:ഫാദർ ജോഷി പുതുപ്പറമ്പിൽ

പാലാ :പ്രശ്നങ്ങളെയും ;പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല;തുറക്കാത്ത പൂട്ടുകളെ തുറക്കാനുള്ള കഴിവ് ജപമാലയ്ക്കുണ്ടെന്ന് ഫാദർ ജോഷി പുതുപ്പറമ്പിൽ.പാലാ ഗാഢലൂപ്പാ  പള്ളിയിലേക്കുള്ള ജപമാല വാഹന റാലിക്കു തുടക്കം കുറിച്ച് കൊണ്ട് ഭക്ത ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാലാ ഗാഢലൂപ്പാ പള്ളി വികാരിയായ റവ: ഫാദർ ജോഷി പുതുപ്പറമ്പിൽ.

പ്രവിത്താനത്ത് പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ജപമാല വാഹന റാലിയിൽ നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്തു.മഞ്ഞയും വെള്ളയും ചേർന്ന പേപ്പൽ പതാകയുമായി ധാരാളം ഇരുചക്ര വാഹനങ്ങളും പങ്കെടുത്തു.രാത്രിയോടെ പാലാ ഗാഡലൂപ്പാ പള്ളിയിൽ ജപമാല റാലി എത്തിയപ്പോൾ വൻ ജനസഞ്ചയമാണ് സ്വീകരിച്ചത്.

തുടർന്ന് സമൂഹ പ്രാർത്ഥനയും ;വാഹന വെഞ്ചരിപ്പും നടന്നു.വന്നെത്തിയ എല്ലാ മരിയ ഭക്തർക്കും സ്‌നേഹവിരുന്നും  സംഘാടകർ ഒരുക്കിയിരുന്നു.ഇക്കൊല്ലത്തെ അമലോത്ഭവ മാതാവിൻറെ പെരുന്നാൾ ഡിസംബർ 12 നായിരിക്കും നടക്കുക.ഡിസംബർ മൂന്നാം തീയതി മുതൽ പ്രാരംഭ  പ്രാർത്ഥനകൾ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top