Sports

പേണ്ടാനം വയലിൽ ആയിരം രക്ത താരകം പൂത്തിറങ്ങി;പണി ചെയ്‌വോരുടെ പടയണി ഗീതങ്ങൾ ഉച്ചൈസ്തരം മുഴങ്ങി

പാലാ :സിപിഐഎം കരൂർ ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് പേണ്ടാനം വയലിൽ നടന്ന പ്രകടനം സംഘടിത തൊഴിലാളി വർഗത്തിന് കരൂർ പഞ്ചായത്തിലുള്ള അവഗണിക്കാനാകാത്ത ശക്തി വിളിച്ചോതുന്നതായി.

വേരനാൽ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മഴ മാറി നിന്ന് കൊണ്ട് പ്രകൃതിയും പിന്തുണ നൽകി .ബാൻഡ് സെറ്റിന്റെ ചടുല താളങ്ങൾക്കൊപ്പം ചുവട് വച്ച് റെഡ് വളണ്ടിയർമാർ മുന്നിൽ നീങ്ങി .പിറകെ ചെണ്ട മേളത്തിന്റെയും;വനിതാ ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ നൂറു കണക്കിന് പ്രവർത്തകരും നീങ്ങി .ചെങ്കൊടി കളറുള്ള ബലൂണുകളും ;രക്തപതാകയും വീശിയായിരുന്നു  പ്രകടനം.

പേണ്ടാനാം വയലിൽ തൊഴിലാളികൾ തീർത്ത സ്വാഗത  സംഘം  ആഫീസ് ഏവരുടെയും ശ്രദ്ധ പിടിച്ചു  പറ്റി.ജൈവ സാമഗ്രികൾ കൊണ്ടാണ് തൊഴിലാളികൾ സ്വാഗത സംഘം ആഫീസ്‌ തീർത്തത്.നൂറുകണക്കിന് ജമന്തി പൂക്കൾ അടർത്തിയെടുത്ത് പൂമെത്ത വിരിച്ച് അതിൽ തീക്കനൽ വർണ്ണമുള്ള ജമന്തി പൂക്കൾ കൊണ്ട് അവർ എഴുതി “സിപിഐഎം”.

സമ്മേളനത്തിൽ ലാലിച്ചൻ ജോർജ് ;പി എം ജോസഫ്;ജോയി കുഴിപ്പാല;ജിൻസ് ;ഷാജി കെ ആർ;നടി ഗായത്രി  എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൊച്ചിൻ മൻസൂറിന്റെ വിപ്ലവ ഗാനമേളയും ഉണ്ടായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top