പാലാ: അക്ഷരം അടിമത്വമായി കരുതുന്നവർ ഞങ്ങളെ അന്തം കമ്മിയെന്ന് വിളിച്ചാൽ ഞങ്ങളത് അഭിമാനമായി തന്നെ കരുതുമെന്ന് പ്രസിദ്ധ നടി ഗായത്രി അഭിപ്രായപ്പെട്ടു.
സി.പി.ഐ (എം) കരൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു നടി ഗായത്രി .
വിശ്വമാനവീകതയുടെ പ്രതിരൂപമായ മാർക്സിസ്റ്റ് പാർട്ടിയിൽ വിശ്വസി ക്കുന്നവരെ സമൂഹ മാധ്യമക്കളിൽ അപഹസിക്കുന്നവരോട് സഹതാപം മാത്രമെയുള്ളൂ. നവകേരള യാത്രയോടനുബന്ധിച്ച് ഞാൻ നാദാപുരത്ത് പ്രസംഗിച്ചു. അപ്പോൾ നവ മാധ്യമ ണളിലെ എഴുത്തുകാർ അന്തം കന്യമ്മി എന്ന് വിളിച്ചു പക്ഷെ അതിന് ശേഷം ഞാൻ 500 ഓളം പൊതുയോഗങ്ങളിലാണ് പ്രസംഗിച്ചത്.
ലോകത്ത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര മുള്ളിടത്തോളം അവസാനത്തെ കമ്മ്യൂണിസ്റ്റ് കാരിയായി താൻ തുടരുമെന്നും നടി ഗായത്രി പറഞ്ഞു. കാരണം “ഞാൻ എന്തു കൊണ്ട് ” എന്ന ചോദ്യമുയർത്തിയ ബാലസംഘത്തിലൂടെ കടന്ന് വന്ന് മനുഷ്യ മോചനത്തിൻ്റെ ചെങ്കൊടി പിടിച്ചയാളാണ് ഞാൻ. അത് പിടിക്കുന്നത് അഭിമാനത്തോടെ തന്നെയാണെന്ന് ഗായത്രി പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ