Kerala

കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്‌

 

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 09/11/2024 മെഗാ അദാലത്ത്‌ നടത്തും.

കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുന്നത്. ഇതിൽ വാഹനാപകട കേസ്സുകൾ, വിവാഹ സംബന്ധമായ കേസ്സുകൾ, വസ്തുതർക്കകേസ്സുകൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാലുവേഷൻ കേസ്സുകൾ എന്നിവയാണ് പരിഗണിക്കുന്നത്.
കൂടാതെ ഇതര കേസ്സുകളും ഇതിൽ പരിഗണിക്കപ്പെടുന്നതാണ്കക്ഷികളുടെ താൽപര്യപ്രകാരം നിലവിലുള്ള കേസ്സുകൾ അദാലത്തിൽ പരിഗണിക്കാൻ കോടതികളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് എല്ലാത്തരം പരാതികളും ഈ അദാലത്തി ല്‍ പരിഗണിക്കും.

പരാതികള്‍ താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയില്‍ നേരിട്ട് ഒക്ടോബര്‍ മാസം 30 ആം തീയതിക്കു മുമ്പ് നൽകാം വിശദ വിവരങ്ങളൾക്കും, സംശയ നിവാരണത്തിനും കാഞ്ഞിരപ്പള്ളി താലുക്ക് ലീഗല്‍ സർവ്വിനസസ് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അദാലത്തിന്റെ തീരുമാനം അന്തിമമാണ്‌ അതിന്മേൽ അപ്പീൽ സാധ്യമല്ല.

വിശദവിവരങ്ങൾക്ക്
താലൂക്ക് ലീഗൽ സർവീസസ്കമ്മിറ്റി ഓഫീസു മയോ,ഈ നമ്പറിൽ ബന്ധപ്പെടുക താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി 04828225747

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top