Kottayam
ആഗോള കത്തോലിക്കാ സഭ ഒക്ടോബർ ജപമാല മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി പ്രവിത്താനത്ത് നിന്നും പാലാ ഗാഢ ലൂപ്പാ പള്ളിയിലേക്ക് മരിയൻ റാലി
പാലാ: പാലാ ഗാഡലൂപ്പാ മാതാ ദേവാലയത്തിൽ ആഗോള കത്തോലിക്കാ സഭ ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ജപമാല വാഹന റാലിയും മരിയൻ എക്സിബിഷനും നടത്തപ്പെടുന്നു. കുടുംബ കൂട്ടായ്മകളിൽ ഒന്നാം തീയതി മുതൽ എല്ലാ കുടുംബ ങ്ങളിലും ജപമാല യജ്ഞം നടക്കുന്നു . ഇതിന്റെ ഭാഗമായി ഒക്ടോബർ മാസം 21 ആം തീയതി വൈകിട്ട് 6 മണിക്ക് പ്രവിത്താനം കവലയിൽ നിന്നും പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടുന്നു.
പരിശുദ്ധ മാതാവിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. നൂറു കണക്കിന് വാഹനങ്ങൾ പങ്കെടുക്കും . പ്രാർത്ഥനക്കും തിരുസ്വരൂപ വണക്കത്തിനും ശേഷം വാഹന വെഞ്ചിരിപ്പും സ്നേഹവിരുന്നും മരിയൻ എക്സിബിഷനും അന്ന് വൈകുന്നേരം നാല് മണി മുതൽ ആരംഭിക്കും. പതിനയ്യായിരത്തിൽ പരം മണികൾ ഉള്ള ജപമാല,ആയിരത്തി അഞ്ഞൂറിൽ പരം കൊന്തകൾ, വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട മാതാവിന്റെ ചിത്രങ്ങൾ, തിരുസ്വരൂപങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതാണ്. 22ആം തീയതി മുതൽ രാവിലെ 7 മണിക്ക് വി.കുർബാന, 11.40 തിന് ജപമാല,12.15 ന് വി.കുർബാന, വൈകിട്ട് 6 മണിക്ക് ജപമാല, 6.40 ന് വി. കുർബാന.
ഞായറാഴ്ച രാവിലെ 7 ന് വി.കുർബാന, 8.30 ന് ജപമാല , 9 ന് വി.കുർബാന, വൈകിട്ട് 6.30 ന് വി.കുർബാന.
31 ആം തീയതി സമാപനം കുറിച്ചു കൊണ്ട് രാവിലെ 10 മണിക്ക് ജപമാല തുടർന്ന് വചന പ്രഘോഷണം, കരുണകൊന്ത,വി.കുർബാന, ആരാധന, ആശീർവാദം,സ്നേഹവിരുന്ന്.
വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ. തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.
പത്രസമ്മേളനത്തിൽ വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി പി.വി ജോർജ്ജ് പള്ളിപ്പറമ്പിൽ, കൺവീനർമാർ ജൂബി ജോർജ്ജ് ഇലവുങ്കതടത്തിൽ, ഷിബു വിൽഫ്രഡ് ബഥേൽ ,പബ്ലിസിറ്റി കൺവീനർ മാമച്ചൻ പള്ളിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.