Kerala

നക്ഷത്രഫലം 2024 ഒക്ടോബർ 20 മുതൽ 26 വരെ

Posted on

 

🕉️സജീവ് ശാസ്‌താരം 🙏
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

 

🟦അശ്വതി: മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും ,ബന്ധുഗുണംവർദ്ധിക്കും,കുടുംബ സമേതയാത്രകൾ നടത്തും .ഭൂമിവില്പ്പന വാക്കുറപ്പിക്കും,തൊഴിൽ പരമമായ ഉയർച്ച കൈവരിക്കും.

🟨ഭരണി: ഭാഗ്യപുഷ്ടി അനുഭവത്തിൽ വരും , ധനപരമായ ആനുകൂല്യം , സ്വന്തക്കാർക്ക് രോഗബാധാസാദ്ധ്യത തന്മൂലമുള്ള വിഷമങ്ങൾ തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ, പണമിടപാടുകൾക്ക് വാരം അനുകൂലം.

🟩കാർത്തിക: വ്യവഹാര വിജയം, ഭൂമിയിൽനിന്നുള്ള ധനലാഭം , തൊഴിലിൽപരമായി അനുകൂലമായസാഹചര്യം.പൊതു പ്രവർത്തനത്തിൽ വിജയംകൈവരിക്കും,ബന്ധു ജനസമാഗമം മൂലം മനസ്സന്തോഷം , ദീർഘയാത്രകൾ വേണ്ടിവരും.

🟪രോഹിണി: സഹോദരഗുണം വർദ്ധിക്കും,അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും,തൊഴിൽ മേഖല ശാന്തമാകും, വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക., വിവിഹാഹ ആലോചനകളിൽ പുരോഗതി തീരുമാനം എന്നിവയുണ്ടാകും.

🟩മകയിരം: പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി അനുകൂലം, രോഗ ശമനം പ്രതീക്ഷിക്കാം, തൊഴിൽ രംഗത്ത് മികച്ച വിജയം. സുഹൃദ്സമാഗമം സന്തോഷം നൽകും.

🟪തിരുവാതിര: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും,കുടുംബ സൗഖ്യവർദ്ധന, ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

🟨പുണർതം: പുണ്യ സ്ഥലസന്ദർശനം നടത്തും , മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽശമനം, മാനസികസുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം പരീക്ഷാ വിജയം .

🟦പൂയം: താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽപരമായ യാത്രകൾ അതുവഴി നേട്ടങ്ങൾ , ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ധനപരമായ നേട്ടങ്ങൾ . .

🟧ആയില്യം: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

🟪മകം: പൊതുവെ വിശ്രമം കുറഞ്ഞിരിക്കും , കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത , എല്ലാക്കാര്യത്തിലും സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

🟧പൂരം: ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ വാരമാണ് , മനഃസുഖം കുറയും , തൊഴിൽപരമായി ദിനം അനുകൂലം , ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟦ഉത്രം: പതിവിൽ കവിഞ്ഞ യാത്രകൾ , ബന്ധുജന സന്ദർശനം , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധു ഗുണം വർദ്ധിക്കും

🟩അത്തം: തൊഴിലിൽ നിന്നുള്ള ധനലാഭം ഉണ്ടാവില്ല , അലച്ചിൽ വർദ്ധിക്കും ,ധനപരമായി അനുകൂലമായ വാരമല്ല , ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟥ചിത്തിര: കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും , ദാമ്പത്യ കലഹം ശമിക്കും , സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകൾക്ക് അനുകൂല മറുപടികൾ ലഭിക്കും , സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ സാദ്ധ്യത .

🟥ചോതി:ബന്ധുക്കളുമായി ഭിന്നത ,ധനപരമായ വിഷമതകൾ ,ഔഷധ സേവ വേണ്ടിവരും , സഞ്ചാരക്ലേശം അനുഭവിക്കും, പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും.

🟨വിശാഖം: ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , ബിസിനസ്സിൽ പണം മുടക്കേണ്ടി വരും,സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.

🟩അനിഴം: ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തിക മായി വാരം അനുകൂലം മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ , യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.

🟦തൃക്കേട്ട: സന്തങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണ മനുഭവിക്കും

.
🟧മൂലം: വിവാഹാലോചനകളിൽ ഉത്തമ ബന്ധം ലഭിക്കും , കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും , ധനപരമായി നേട്ടങ്ങളുണ്ടാക്കും , കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ.

🟪പൂരാടം: ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും , ആരോഗ്യ പരമായ വിഷമതകൾ ശമിക്കും , സന്താനങ്ങൾക്ക് നേട്ടം, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟥ഉത്രാടം: ഗൃഹസുഖം വർദ്ധിക്കും , കടങ്ങൾ വീട്ടും , ആരോഗ്യപരമായ മെച്ചം , . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും

🟩തിരുവോണം: മേലധികാരികളുടെ പ്രീതി ലഭിക്കും , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം യാത്രകൾ

🟦അവിട്ടം: അർഹതപ്പെട്ട തൊഴിൽക്കയറ്റം ലഭിക്കും , ഇഷ്ടകാര്യങ്ങൾ സാധിക്കും ,വിദേശ ത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും , യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟧ചതയം: വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.

🟨പൂരുരുട്ടാതി: കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി , അനാവശ്യ ചിന്തകൾ , തൊഴിൽ പരമായ ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തന പരമമായ ബുദ്ധിമുട്ടുകൾ .

🟪ഉത്രട്ടാതി: പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും , യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം .

🟥രേവതി: ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, വിശ്രമം കുറയും , സഞ്ചാരക്ലേശം അനുഭവിക്കും, തൊഴിൽ പരമായ നേട്ടം, ബന്ധുഗുണവർദ്ധന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version