കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ വെച്ച് ഒക്ടോബർ 19 ന് പ്രകാശിതമാകുന്നു. മികവുറ്റ കവിയും കാവ്യാലാപകയും ആയ അനഘയുടെ സർഗ്ഗപരമായ കഴിവുകളെ സ്കൂൾ കാലഘട്ടം മുതലേ ഏറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും ആണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. കോട്ടയം പാലായിലെ അക്ഷരശ്ലോകസദസ്സുകളുടെയും കവിതാ കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ വളർന്ന അനഘ ബാല്യത്തിൽ തന്നെ മലയാളകാവ്യ സാഹിത്യത്തിൽ ആഴത്തിലുള്ള വായനയും രചനയും നടത്തിവന്നിരുന്നു.
പിന്നീട് സാമൂഹ്യപ്രസക്തമായ വിഷയങ്ങളിലേക്ക് തൂലിക ചലിപ്പിച്ചു തുടങ്ങിയ നാളുകളിൽ, സൗമ്യവധത്തെ തുടർന്ന് എഴുതിയ ”സോദരീ പൊറുത്താലും” തുടങ്ങിയ കവിതകൾ വായിക്കാനും ചൊല്ലി കേൾക്കാനും കഴിഞ്ഞിട്ടുണ്ട്. മാമ്പഴം റിയാലിറ്റി ഷോയിലെയും കലോത്സവ വേദികളിലെയും മിന്നുന്ന പ്രകടനങ്ങൾ. ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ.
ഇനിയുമേറെ മുന്നോട്ട് പോകേണ്ട പ്രതിഭാശാലി. പുസ്തകത്തിന് സഹർഷം ആശംസകൾ നേരുന്നു.. അനഘയുടെ മൂന്നാമതു പുസ്തകം കുരുകുരുത്തം ചെറുകഥാസമാഹാരം.ഞാനറിഞ്ഞകടൽ;(കവിതാസമാഹാരം) മാത്രൃഭൂമി പബ്ളിക്കേഷൻസ്.മെഴുകുതിരിയ്ക്ക് സ്വന്തം തീപ്പെട്ടി
കവിതാസമാഹാരം(ഡി. സി. ബുക്സ്)ഈപുസ്തകത്തിന് ഓ. എൻ. വി. പുരസ്ക്കാരവും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു.