കോട്ടയം: എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രിൻസിപ്പൽമാരുടെയും ഹെഡ് മാസ്റ്ററന്മാരുടെയും ഡ്രോയിങ് ആൻ്റ് ഡിസ്ബേഴ്സ്മെൻ്റ് പദവി എടുത്തു കളഞ്ഞ നടപടി പിൻവലിക്കാൻ എടുത്ത ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ പി എസ് എച്ച് എ) ജില്ലാ കമ്മിറ്റി.
ശമ്പള ബില്ലുകൾ വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്നുള്ള ധനകാര്യ വകുപ്പിൻ്റെ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കെ പി എസ് എച്ച് എ നിവേദനം സമർപ്പിച്ചിരുന്നു.
ജില്ലാ പ്രസിഡൻ്റ് ജോബെറ്റ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എം റെജിമോൻ, സംസ്ഥാന ട്രഷറർ ജോ സെബാസ്റ്റ്യൻ, സെക്രട്ടറി ജോജി എബ്രഹാം, പി.ജെ തോമസ്, ജെയിംസ്കുട്ടി കുര്യൻ, തോമസ് ജേക്കബ്, മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.