Kerala
അധികാരക്കൊതി മൂത്ത് കെ.എം മാണിയെ ചതിച്ച് ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിയായ സ്റ്റീഫൻ ജോർജ്: ചതിയന്മാരെ ജനങ്ങൾ തിരിച്ചറിയുന്നു: കേരളാ കോൺഗ്രസ്
പാലാ:-അധികാരക്കൊതി മൂത്ത് കെ.എം മാണിയെ ചതിച്ച് ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിയായ സ്റ്റീഫൻ ജോർജ്, കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിനെ വിമർശിക്കുന്നത് അപഹാസ്യമാണെന്ന് പ്രതിഛായ മുൻ എഡിറ്റോറിയൽ ബോർഡ് അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സന്തോഷ് കാവുകാട്ട് അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസുകളുടെ ലയനം സാദ്ധ്യമാക്കുന്നതിന് മന്ത്രിസ്ഥാനം ത്യജിച്ച പി.ജെ ജോസഫിന് നാളിതുവരെ അഴിമതി ആരോപണം പോലും കേൾക്കണ്ടി വന്നിട്ടില്ല. സ്വാർത്ഥ താൽപര്യത്തിനായി ഇടതു പാളയത്തിലെത്തി ജനവിരുദ്ധ ഭരണത്തിൽ മൂകസാക്ഷിയായി കഴിഞ്ഞു കൂടുന്നവർ പി. ജെ ജോസഫിനെ ഉപദേശിക്കാൻ വരണ്ടെന്നും സന്തോഷ് കാവുകാട്ട് പറഞ്ഞു.