പാലാ: ഞങ്ങൾ വ്യവസായങ്ങൾക്കോ ,വി ക സനത്തിനോ എതിരല്ല പക്ഷെ പാലാ മൂന്നാനിയിലെ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഉറപ്പു വരുത്തിയെ മതിയാവൂ എന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂ അഭിപ്രായപ്പെട്ടു.
കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭയുടെ മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫിൽസൺ മാത്യു. മീനച്ചിൽ ആറ് മലിനമാക്കുന്ന ഇൻഡസ് മോട്ടോഴ്സ് പോലുള്ളവയുടെ ലൈസൻസ് തന്നെ റദ്ദാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ സുരേഷ് നടുവിലേടത്ത് ,സതീഷ് ചൊള്ളാനി ,കുഞ്ഞുമോൻ പാലയ്ക്കൽ ,രാജൻ കൊല്ലമ്പറമ്പിൽ ,തോമസ് കല്ലാടൻ ,രാഹുൽ പി.എൻ.ആർ ,കൗൺസിലർമാരായ വി.സി പ്രിൻസ് ,മായാ രാഹുൽ ,ആനി ബിജോയി ,ലിസികുട്ടി മാത്യു ;സന്തോഷ് മണർകാട് ,തോമസുകുട്ടി നെച്ചിക്കാട് ,സാബു അബ്രാഹം ,കെ ഗോപി ,,ടോണി തൈപ്പറമ്പിൽ ,ആർ.വി തൊമ്മച്ചൻ ,ടെൻസൻ വലിയ കാപ്പിൽ ,കിരൺ അരീക്കൽ ,വർക്കിച്ചൻ മേനാമ്പറമ്പിൽ, പ്രേംജിത് ഏർത്തയിൽ, ലീലാമ്മ ജോസഫ് ,സുബിൻ ബിജുഎന്നിവർ പ്രസംഗിച്ചു.