കോട്ടയം :സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്ന ‘കുരുകുരുത്തം’ (അനഘ ജെ കോലത്ത്) എന്ന കഥാസമാഹാരം നാളെ പ്രകാശിതമാവുകയാണ്. കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയ ത്തിൽവെച്ച് നടക്കുന്ന പുസ്‌തകോത്സവത്തിൽ ഒക്ടോബർ 19ന് ഉച്ചയ്ക്ക് 1.30ന് ആണ് പ്രകാശനച്ചടങ്ങ്.
ഇതിനകം സാഹിത്യ ലോകത്തെ ചർച്ചയായി മാറി കഴിഞ്ഞ പാലാ ഇടനാട് കോലോത്ത് ജയചന്ദ്രന്റെ മകൾ അനഘ ജെ കോലോത്ത് ആണ് കുരുകുരുത്തത്തിന്റെ കർത്താവ്.കരൂർ പഞ്ചായത്തിലെ ഇടനാടാണ് സ്വദേശം .
സ്വാഗതം കെ. ആർ. ചന്ദ്രമോഹനൻ (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം)അദ്ധ്യക്ഷൻ ബാബു കെ ജോർജ്(പ്രസിഡണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ) പുസ്‌തകപരിചയം; ഡോ രമ്യ ഗോകുലനാഥൻ (ഡി ബി കോളേജ് മലയാളവിഭാഗം മേധാവി) പുസ്‌തകപ്രകാശനം:പ്രിയ എ എസ് പുസ്തകം ഏറ്റുവാങ്ങുന്നത് – ഡോ ബി രവികുമാർ; മറുമൊഴി അനഘ കെ കോലോത്ത് ;നന്ദി സന്തോഷ് കുമാർ എസ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ