Kerala

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ ധർണ്ണ നടത്തി

Posted on

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി KGOU കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി . സംസ്ഥാന സെക്രട്ടറി  എസ് . ബിനോജ് ഉദ്ഘാടനം ചെയ്തു.

ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിൽ ഇടതു സർക്കാർ അമ്പേ പരാജയപ്പെട്ടെന്നും എ ഡി എം ന്റെ ഘാതകയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ രാജിവെക്കണമെന്നും, നരഹത്യക്ക് അവർക്കെതിരെ കേസ് എടുത്ത് ജയിലിൽ അടയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ശ്യാംരാജ് ആർ എൽ അധ്യക്ഷനായ യോഗത്തിൽ എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് രഞ്ജു കെ മാത്യു മുഖ്യ പ്രഭാഷണവും ജില്ലാ പ്രസിഡന്റ്‌ സതീഷ് ജോർജ്ജ്, കെ ജി ഒ യു നേതാക്കളായ ജയകൃഷ്ണൻ, സിജോ ഐസക്, മാത്തുക്കുട്ടി കുരുവിള, ഫസ്‌ലീന, ബിജു വർഗ്ഗീസ്, വർഗ്ഗീസ്  കെ ജെ, സനിത് കുമാർ എന്നിവർ ആശംസകളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version