Kerala
പാലാ ജൂബിലി തിരുന്നാൾ:സാംസ്ക്കാരിക ഘോഷയാത്രയും;ടൂ വീലർ ഫാൻസിഡ്രസ്സും പുനഃസ്ഥാപിച്ചു:ഇത്തവണ ഏഴാം തീയതിയിലേക്ക് മാറ്റി
പാലാ :പാലായിലെ നാനാജാതി മതസ്ഥരുടെ ദേശീയോത്സവമായ പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ ഇത്തവണയും ഗംഭീരമായി ആഘോഷിക്കാൻ കുരിശുപള്ളി കമ്മിറ്റി തീരുമാനിച്ചു.ഇത്തവണ സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസിഡ്രസ്സും വേണ്ടെന്നു വയ്ക്കുവാൻ നേരത്തെ കുരിശുപള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു.ഇത് പത്രകുറിപ്പായി നൽകുകയും ചെയ്തിരുന്നു.
എന്നാൽ പാലായിലെ മുഴുവൻ ജനതയും ജാതി മതത്തിനു അതീതമായി ആഘോഷിക്കുന്ന ജൂബിലി പെരുന്നാളിൽ സാംസ്ക്കാരിക ഘോഷയാത്രയും ;ടൂവീലർ ഫാൻസി ഡ്രസ്സും വേണ്ടെന്ന് ആദ്യ കുരിശുപള്ളി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.അത് കോട്ടയം മീഡിയാ വാർത്തയാക്കിയപ്പോൾ പൊതു ജനങ്ങളിൽ നിന്നും പെരുന്നാൾ നടത്തിപ്പ് കാർക്കെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്.
തുടർന്ന് പാലാ രൂപതാ കേന്ദ്രത്തിൽ നിന്നും ഇടപെടലുണ്ടായതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വീണ്ടും കുരിശുപള്ളി കമ്മിറ്റി കൂടുകയും നിർത്തിവയ്ക്കാൻ തീരുമാനിച്ച സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസിഡ്രസ്സും പുനഃസ്ഥാപിക്കുകയും ;എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു.ഞായറാഴ്ച സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമെന്നുള്ളതിനാലാണ് ശനിയാഴ്ചത്തേക്കു മാറ്റിയിട്ടുള്ളത്;കഴിഞ്ഞ വര്ഷം നടത്തിയ കമ്മിറ്റിക്കാർ തന്നെ ഇതവണയും സാംസ്ക്കാരിക ഘോഷയാത്രയും ; ടൂ വീലർ ഫാൻസി ഡ്രസ്സും നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട് .ശനിയാഴ്ച നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയുടെയും ;ടൂ വീലർ ഫാൻസി ഡ്രസ്സിന്റെയും സമയക്രമം നട്ടുച്ചയ്ക്ക് 12 എന്നുള്ളത് .ഉച്ചയ്ക്ക് ശേഷം രണ്ടു മണി എന്നാക്കി പുനർ ക്രമീകരിച്ചിട്ടുമുണ്ട്.എന്നാൽ ഈ തുരുമാനത്തെ 24 അംഗ കുരിശുപള്ളി കമ്മിറ്റിയിൽ ഒരാൾ മാത്രമാണ് എതിർത്ത് .പാലാ രൂപതാ കേന്ദ്രത്തിന്റെ നിശ്ചയ ദാർഢ്യമാണ് ഇവിടെ തെളിഞ്ഞു കണ്ടത് .
കുരിശുപള്ളി കമ്മിറ്റിയിൽ ഇരു വിഭാഗങ്ങളുമായി നടന്ന വാക്കേറ്റങ്ങൾക്കൊടുവിൽ ആണ് സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും വേണ്ടെന്നു വയ്ക്കപ്പെട്ടത് .ഈ സത്യം 24 കുരിശുപള്ളി കമ്മിറ്റി അംഗങ്ങൾക്ക് കരതലാമലം പോലെ അറിയാവുന്നതാണ്.10 വൈദീകരും ;14 അല്മായരുമാണ് ഈ കമ്മിറ്റിയിലുള്ളത് .മൂന്നു ഇടവകയിലെ വൈദീകരും അല്മയരുമടങ്ങുന്നതാണ് കുരിശുപള്ളി കമ്മിറ്റി .ഈ വാർത്ത ആദ്യം പുറം ലോകത്തെ അറിയിച്ചത് കോട്ടയം മീഡിയാ ആയിരുന്നു.
തുടർന്ന് കോട്ടയം മീഡിയാ മതസ്പർദ്ധ വളർത്തിയെന്ന് ആരോപണമുണ്ടായി.മാധ്യമ വിചാരണയും തുടങ്ങി.എന്നാൽ ഒരു പാലാക്കാരനെന്ന നിലയിൽ ചെറുപ്പം മുതൽ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ ആഘോഷിക്കുന്ന ആളെന്ന നിലയിലും പാലാക്കാർക്കു ജൂബിലി പെരുന്നാൾ അനുഭവ വേദ്യമാക്കണമെന്ന ഉറച്ച നിലപാടിലുമാണ് സാംസ്ക്കാരിക ഘോഷയായത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും നിർത്തലാക്കിയ വാർത്ത പ്രസിദ്ധീകരിച്ചത്.കോട്ടയം മീഡിയാ വാർത്തയെ തുടർന്നാണ് സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും പുനഃസ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോൾ അരിയാഹാരം കഴിക്കുന്ന എല്ലാ ജൂബിലി പെരുന്നാൾ പ്രേമികൾക്കും മനസിലായി.
ചെറിയ ഒരു പത്രത്തിന് വലിയ കാര്യങ്ങൾ നടത്തുവാൻ സാധിക്കുമെന്നും ഇതോടെ വ്യക്തമാവുകയാണ്.അതുകൊണ്ടാണ് വ്യക്തി പരമായ ആരോപണങ്ങളും ; കടുത്ത എതിർപ്പുകളും കോട്ടയം മീഡിയയ്‌ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതും.പാലാക്കാർക്ക് ജൂബിലി പെരുന്നാൾ; ചാരുതയോടെ ആഘോഷിക്കാനുള്ള പാത തുറക്കുകയാണ് കോട്ടയം മീഡിയാ ചെയ്തിട്ടുള്ളത്.എല്ലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ പ്രേമികൾക്കും കോട്ടയം മീഡിയയുടെ തിരുന്നാൾ ആശംസകൾ നേരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ