പാലാ :കുടക്കച്ചിറ : ഒരു പാറമട വന്നത് മൂലം ഇന്ന് കുടക്കച്ചിറ നിവാസികൾ വൻ വിലയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് . കലാമുകുളം പാറമടയിൽ നിന്നും കല്ലുകയറ്റിയ ടോറസുകൾ നിരന്തരം ഓടുന്നതുമൂലം കുടക്കച്ചിറ -ഉഴവൂർ റോഡ് തകർന്നു താറുമാറായി .പാറമടയിൽ നിന്നും കനത്ത മഴയിൽ ഒഴുകിയെത്തുന്ന രാസ വസ്തുക്കളും വിഷാംശ വും കലർന്ന വെള്ളം കിണറുകളെ വൻതോതിൽ മലിനമാക്കുകയാണ് .
ഖനന ത്തിന് സർക്കാർ ഏ ർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് ഇവിടെ ഖനനം നിർബാധം നടത്തുന്നത് .ഉന്നത സ്വാധീനം ഉള്ളതു കൊണ്ട് ജന വികാരം അവഗണിക്കുകയാണ് പാറമടക്കാരെന്ന് നാട്ടുകാർ പറയുന്നു.നാട്ടുകാരും പള്ളിവികാരിയും ചേർന്ന് മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പരാതിപ്പെട്ടെങ്കിലും നിയമങ്ങൾ വളച്ചൊടിച്ച് ഇപ്പോഴും ഖനനം തുടരുകയാണ്.നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തകർത്തുകൊണ്ടുള്ള പാറമട മാഫിയയുടെ നടപടിക്കെതിരെ ശക്തമായ സമര മുഖങ്ങൾ തുറക്കുമെന്ന് നാട്ടുകാർ പറഞ്ഞു.