Kerala

കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വി.എൻ. വാസവൻ

 

 

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വി.എൻ. വാസവൻ അറിയിച്ചു.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഒരു ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കുന്നതിന് 1,50,00,000/- രൂപ (ഒരു കോടി അൻപത് ലക്ഷം രൂപ )2023-24 വർഷത്തെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും ചിലവഴിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയാണ് ലഭ്യമായത്.

മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന ആർപ്പുക്കര പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥമൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് കോട്ടയം നഗരത്തിലെ ശ്മശാനത്തെ ആയിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. അതിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്.

ആർപ്പുക്കര പഞ്ചായത്തിലെ ജനങ്ങൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ആർപ്പുക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി ഇത് ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
. വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്തുവാന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ മണ്ഡലത്തിൽ ഉണ്ട്.

രണ്ട് സെന്റ് ഭൂമിയില്‍ വീട് കഴിയുന്നവരും താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ പിന്നീട് ആശ്രയിക്കേണ്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനത്തെയാണ്. ഇതു അവിടെയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതിനെല്ലാം പുതിയ പദ്ധതിയിലൂടെ പരിഹാരമാവും.മെഡിക്കൽകോളജ് കാമ്പസിനുള്ളിൽ ശശ്മാനം നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗതയിൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top