കോട്ടയം :ഇന്ത്യയിലെ ഡി എം കെ കഴിഞ്ഞാൽ ശ്രദ്ധിക്കപ്പെടുന്ന പ്രാദേശിക പാർട്ടിയായി മാറുവാൻ കേരളാ കോൺഗ്രസിന് കഴിഞ്ഞെന്നും ;കേരളാ കോൺഗ്രസിന്റെ കാവൽ ഭടനാണ് കെ ടി യു സി എന്നും കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു.കെ ടി യു സി 55 ആം ജന്മദിന സമ്മേളനം കോട്ടയം സംസ്ഥാന കമ്മിറ്റി ആഫീസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി .
1980 ൽ കെ എം മാണിയുടെ ബജറ്റിലാണ് കർഷക തൊഴിലാളികൾക്കു പെൻഷൻ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.തൊഴിലാളികൾക്കായി അനേകം ക്ഷേമ നിധികൾ ഏർപ്പെടുത്തിയതും കേരളാ കോൺഗ്രസാണ് .കർഷകനും കർഷക തൊഴിലാളിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു പ്രഖ്യാപിച്ച കേരളാ കോൺഗ്രസിന്റെ ആലുവാ പ്രമേയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പുരോഗമനം കണ്ടെത്തി .കായൽ രാജാക്കന്മാരുടെയും ;കുത്തക തോട്ടമുടമകളുടെയും പാർട്ടിയെന്ന് ആക്ഷേപിച്ചവരുടെ വായടപ്പിച്ചു കൊണ്ടാണ് കർഷക തൊഴിലാളി പെൻഷൻ മാണി സാർ നടപ്പിലാക്കിയതെന്നും നിറഞ്ഞ കൈയ്യടിക്കിടയിൽ ജോസ് കെ മാണി പറഞ്ഞു.
കെ ടി യു സി സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തൻകാലായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ;കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ;കെ ടി യു സി സംസ്ഥാന സെക്രട്ടറിമാരായ ജോസുകുട്ടി പൂവേലി ;സണ്ണിക്കുട്ടി അഴകംപ്രയിൽ ;ലോപ്പസ് മാത്യു ;ജോസഫ് ചാമക്കാലാ ;സണ്ണി തെക്കേടം ;സിറിയക് ചാഴികാടൻ ;ഗൗതം എസ് നായർ ;ഷിബു കാരമുള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു .