Kerala

കൊട്ടാരമറ്റത്തെ വ്യാപാരികൾ തുടലിട്ടു;അനധികൃത പാർക്കിങ്ങ്കാർ സുല്ലിട്ടു;വ്യാപാരികൾക്ക് പിന്തുണയെന്ന് ചെയർമാൻ ; ശ്രദ്ധയിൽ കൊണ്ടുവന്നത് വി സി പ്രിൻസ് ;പിന്തുണയുമായി ലീനാ സണ്ണി പുരയിടം 

പാലാ :കൊട്ടാരമറ്റത്തെ വ്യാപാരികൾ തുടലിട്ടു;അനധികൃത പാർക്കിങ്ങ്കാർ സുല്ലിട്ടു;വ്യാപാരികൾക്ക് പിന്തുണയെന്ന് ചെയർമാൻ ഷാജു തുരുത്തൻ ;വ്യാപാരികളുടെ പ്രശ്നം സഭയിൽ  ശ്രദ്ധയിൽ കൊണ്ടുവന്നത് വി സി പ്രിൻസ് ;സ്ഥലം കൗൺസിലർ  ലീനാ സണ്ണി പുരയിടം ശക്തമായ പിന്തുണയുമായി രംഗത്ത്.

ഇന്ന് നടന്ന പാലാ നഗരസഭാ യോഗത്തിൽ കൊട്ടാരമറ്റത്തെ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച വിഷയമായി.പ്രശ്നം ആദ്യം ഉന്നയിച്ചത് കോൺഗ്രസിലെ വി സി പ്രിൻസ് ആയിരുന്നു.ഉടനെ ചെയർമാൻ വ്യാപാരികൾ തന്ന കത്ത് വായിക്കുവാൻ തുടങ്ങി.അനധികൃത വാഹനങ്ങളുടെ പാർക്കിങ് മൂലം വ്യാപാരികൾക്കോ ;കസ്റ്റമേഴ്‌സിനോ അങ്ങോട്ട് കയറുവാൻ പോലും കഴിയാത്ത   വിധമായപ്പോൾ വ്യാപാരികൾ പിരിവിട്ട് തുടല് സ്ഥാപിക്കുകയും വാച്ച് മാനേ ഏർപ്പെടുത്തുകയും ചെയ്തതിനു നഗരസഭയുടെ അനുമതി തേടിയായിരുന്നു കത്ത്.അടന്നുപോയ സ്ഥലത്ത് വ്യാപാരികൾ പിരിവിട്ട് കോൺക്രീറ്റ് നടത്തുകയും ചെയ്തു .

സഭ മൊത്തത്തിൽ അക്കാര്യത്തിന് വ്യാപാരികൾക്ക് പിന്തുണ നൽകി.പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടിയും താമസം വിന  സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.മാലിന്യങ്ങൾ മഴ മാറിയാലുടൻ കോരി മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചെയര്മാൻ  കോട്ടയം മീഡിയയെ അറിയിച്ചു.സ്ത്രീകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുറി ചോർന്നു പൂപ്പൽ വളരുന്ന കാര്യം സഭയിൽ വച്ച് തന്നെ കോട്ടയം മീഡിയാ വാർഡ് കൗൺസിലർ ലീന സണ്ണി പുരയിടത്തെ അറിയിച്ചപ്പോൾ അവർ  തൽക്ഷണം അക്കാര്യം ചെയർമാനെ അറിയിക്കുകയും ;സമയബന്ധിതമായി ചോർച്ച അടയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ;തുരുമ്പിച്ച ഗ്രില്ലുകൾ മാറ്റി പുതിയവ ഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു .

ഇക്കാര്യങ്ങളെല്ലാം കോട്ടയം മീഡിയാ പലപ്പോഴായി നേരിട്ട് അറിയിച്ച കാര്യവും ഷാജു തുരുത്തൻ സഭയെ അറിയിച്ചു .സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് നഗരസഭയുടേതെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു .വി സി പ്രിൻസിന്റെ വാർഡിലുള്ള പൊതു ശ്മശാനത്തിന്റെ കല്ലറയുടെ പണികൾ പൂർത്തിയാക്കണമെന്ന് പ്രിൻസ് സഭയിൽ വാദിച്ചു .അതും ഉടനെ തന്നെ ചെയ്യാമെന്ന് ചെയർമാൻ സഭയെ അറിയിച്ചു .കൊട്ടാരമറ്റം സ്റ്റാൻഡിൽ വളർന്നു നിൽക്കുന്ന മരങ്ങൾ ബസ് ടെർമിനലിന് തന്നെ ഭീഷണിയായി വളർന്നിരിക്കുന്നതിനാൽ അവ വെട്ടി മാറ്റുന്ന കാര്യവും ഉടനടി പരിഗണിക്കുന്നതാണെന്നു ഷാജു തുരുത്തൻ സഭയെ അറിയിച്ചു .

കൊട്ടാരമറ്റം ബസ് ടെർമിനലിൽ പരക്കെ കമിതാക്കളുടെ ശല്യവും ;ലഹരി വില്പനക്കാരുടെ ശല്യവും ഉണ്ട് .ഇന്നും രാവിലെ നടയിൽ കുത്തിയിരുന്ന് പരസ്പരം മസാജ് ചെയ്യുന്ന തരത്തിൽ  കമിതാക്കളെ കാണുവാൻ സാധിച്ചു.പോലീസ് ശ്രദ്ധ പതിപ്പിച്ചതോടെ പലരും ഇവിടുന്നു താവളം മാറ്റിയിട്ടുണ്ട് .ഈയടുത്ത ദിവസങ്ങളിൽ ഒരു സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത് കോട്ടയം മീഡിയാ വാർത്ത ആക്കുകയും തുടർന്ന് പോലീസ് എത്തി അത് പോലീസ് സ്റ്റേഷനിലേക്ക് നീക്കുകയും ചെയ്തിരുന്നു .

സതീഷ് ചൊള്ളാനി ;സാവിയോ കാവുകാട്ട് ;തോമസ് പീറ്റർ ;ബൈജു കൊല്ലമ്പറമ്പിൽ.ആന്റോ പടിഞ്ഞാറേക്കര ;ബിജി ജോജോ ;ബിനു ;ഷീബാ ജിയോ ;ആനി ബിജോയി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top