Kerala
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ വേഷമിട്ട പച്ചപ്പനംതത്ത മച്ചാട്ട് വാസന്തി പറന്നകന്നു
പഴയകാല നാടക സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.ഒമ്പതാം വയസ്സു മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടി ആയിരുന്നു വാസന്തിയുടെ തുടക്കം.തുടർന്ന് സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി നിരവധി ഗാനങ്ങൾ പാടി.
നമ്മളൊന്ന്എന്ന നാടകത്തിലെ ‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ’എന്ന ഗാനം വളരെ ശ്രെദ്ധേയമാണ് . ‘തിരമാല’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തിയത് പക്ഷേ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.’ഓളവും തീരവും’ എന്ന സിനിമയിലെ ‘മണിമാരൻ തന്നത്’ എന്ന ഗാനവും ശ്രെദ്ധേയമാണ്.കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.