Kerala

വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി:ഇനി പ്രതീക്ഷ പാകിസ്ഥാൻ ന്യൂസിലൻഡിനെ അട്ടിമറിച്ചാൽ മാത്രം

വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.തോൽവിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത ബാക്കുയുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top