പാലാ :പേണ്ടാനംവയൽ :സിപിഐ(എം) കരൂർ ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം പേണ്ടാനം വയൽ ജംക്ഷനിൽ സിപിഐ(എം) പ്രവർത്തകർ ഒരുക്കിയ സ്വാഗത സംഘം ആഫീസ് ശ്രദ്ധേയമായി.പനയോല കൊണ്ടും ;മുള കൊണ്ടും ;കവുങ്ങ് കൊണ്ടുമാണ് സിജോ ;ജിബിൻ ;രാജീവ് ;തങ്കൻ എന്നീ തൊഴിലാളികൾ തങ്ങളുടെ പാർട്ടിക്കായി പുതിയൊരു പ്രചാരണ മാർഗം സ്വീകരിച്ചത് .
ദിവസവുമുള്ള തൊഴിലിനു ശേഷം ലഭിക്കുന്ന നാലോളം മണിക്കൂറുകളാണ് ഈ നാൽവർ സംഘം പാർട്ടി പ്രചാരണത്തിനായി നീക്കി വച്ചത് .മൂന്നു ദിവസം കൊണ്ടാണ് ഇവർ ഇന്നലെ സ്വാഗത സംഘം ഓഫിസ് തീർത്തത് .അഞ്ചു പേർക്ക് ഇരിക്കുവാനായി മുള ബഞ്ചും സജ്ജീകരിച്ചിട്ടുണ്ട്.വരാന്തയും തിണ്ണയും എല്ലാം മുള വേലിക്കെട്ടി തിരിച്ചിട്ടുള്ള ഈ ആഫിസിൽ ജൈവ സാമഗ്രികൾ കൊണ്ടാണ് നിർമ്മാണ സാമഗ്രികൾ ഒക്കെയും.
ഇത്തവണ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ലോക്കൽ സമ്മളനം നടത്തുന്നത്.ഷട്ടിൽ ബാഡ്മിന്റൺ;ഫുട്‌ബോൾ ;വോളിബോൾ ;ക്യാരംസ് ;നാടൻ പന്തുകളി മത്സരങ്ങൾ ;നേത്രചികിത്സാക്യാമ്പ് ;തുടങ്ങിയ പരിപാടികളാണ് ഒക്ടോബർ 18;19;20 തീയതികളിൽ നടക്കുന്ന ലോക്കൽ സമ്മേളന പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുള്ളത് . 18 ന് ടി ആർ രാഘുനാഥൻ സമ്മേളനം ഉദ്‌ഘാടനം നടത്തും ;20 ലെ പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ