Kottayam

ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ

Posted on

പാലാ :ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ.ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം പി എ ജേക്കബ്ബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ആഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

ബൾബ് കണ്ടു പിടിച്ച തോമസ് ആൽബ എഡിസൺ അതിന്റെ ഉദ്‌ഘാടന വേളയിൽ ബൾബ് കൊണ്ടുവന്നപ്പോൾ അത് സഹായിയുടെ കൈയ്യിൽ നിന്നും വീണു പൊട്ടി .എഡിസൺ അപ്പോൾ പറഞ്ഞു നാളെ ഇതേ സമയത്ത് ഉദ്‌ഘാടനം നടക്കും.നാളെ ആറോളം ബൾബ് കൊണ്ട് വന്നു പ്രകാശിപ്പിച്ചു കാണിച്ചപ്പോൾ കൂടിയവർ ചോദിച്ചു ;ആദ്യ ബൾബ് പൊട്ടിച്ച സഹായിയെ കൂടെ കൂട്ടിയതെന്തിന്.അപ്പോൾ എഡിസൺ പറഞ്ഞു ആ ബൾബ് പൊട്ടലിൽ നെഗറ്റിവ് എനർജി ഉണ്ടെങ്കിലും ഞാൻ അതിനെ പോസിറ്റിവായി കണ്ട് കഠിന അദ്വാനം ചെയ്തു .അതാണ് എന്റെ വിജയം.ബിസിനസിലെ മത്സരം ഉണ്ടാവുമ്പോൾ ഈ തത്വം എല്ലാവരും ഓർക്കണം എന്ന് മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വികജയം കരസ്ഥമാക്കിയവരെ മാണി സി കാപ്പൻ മെമന്റോ നൽകി ആദരിച്ചു .വിനു കണ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജു പൂപ്പത്ത്;ബിജു പി ;കെ ജി ഗോപകുമാർ;ഷാജി വലിയാകുന്നത്ത്;ശ്രീനിവാസൻ കോഴിക്കോട്;ലത്തീഫ് ഹാഷിം ;രാജേഷ് പാലാ ;മധുസൂദനൻ ;രാജു ;ആന്റണി അഗസ്റ്റിൻ ;രൂപേഷ് റോയി ;പ്രവീൺ പ്രിൻസ് ;ഫിലിപ്പ് ജോസഫ് ;സജീവ് ഫ്രാൻസിസ് ;അബ്ദുൽ നിസാർ പൊന്തനാൽ ;സജി കുമാർ ;നിഖിത എസ നായർ എന്നിവർ പ്രസംഗിച്ചു.തോമസ് മൈലാടിയിൽ സ്വാഗതവും ; സജി കുമാർ കൃതജ്ഞതയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version