കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർമാണം പൂർത്തികരിക്കുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ ഉദ്ഘാടനം നവംബറിൽ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിർവഹിക്കും.
കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്. ഇതിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴിൽ 13 ലോക്കൽ കമ്മിറ്റികളുണ്ട് .
നവംബർ 16, 17 തീയതികളിൽ നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും മുഖ്യമന്തിയുടെ തീയതി സ്ഥിരീകരിച്ചാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും നിലവിൽ നവംബർ 26 ആണ് താത്കാലികമായി നിശ്ചയിചിരിക്കുന്നത്.