Kerala
സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന വെടിക്കെട്ട്:ഇന്ത്യ ബംഗ്ലാദേശിനെ പപ്പടം പോലെ പൊടിച്ച് വിജയദശമി ആഘോഷിച്ചു
ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പൻ ജയം. 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്, നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 297 റൺസടിച്ചെടുത്തു. ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി (3-0), അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണ് ഇന്ത്യ ഹൈദരാബാദിൽ സ്വന്തമാക്കിയത്.
42 പന്തിൽ നിന്ന് 63 റൺസെടുത്ത തൗഹീദ് എദോയിയും 25 പന്തിൽ നിന്ന് 45 റൺസെടുത്ത ലിട്ടൺ ദാസും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കെതിരേ പിടിച്ചുനിന്നത്. പർവേസ് ഹുസൈൻ ഇമോൻ (0), ക്യാപ്റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോ (14), തൻസീദ് ഹസ്സൻ(15) മെഹ്ദി ഹസൻ മിറാസ് (3) എന്നിവരെല്ലാം നേരത്തെ കൂടാരം കയറി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകൾ നേടി. രവി ബിഷ്ണോയ്, മായങ്ക് യാദവ്, വാഷിങ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
നേരത്തെ, രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. സഞ്ജു 47 പന്തിൽ നിന്ന് 11 റൺസടിച്ചു. 40 പന്തിൽ നിന്ന് തൻ്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറിൽ പറത്തിയ അഞ്ചെണ്ണം അടക്കം എട്ട് സിക്സറുകളും !! ഫോറുകളും അടങ്ങിയതാണ് സഞ്ജവിന്റെ ഇന്നിങ്സ്.
35 പന്തിൽനിന്ന് 75 റൺ ആണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേടിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാൻ പരാഗ്ഗം ഹർദിക് പാണ്ഡ്യയും തകർപ്പൻ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തിൽ നിന്ന് 34 അടിച്ചു. 18 പന്തിൽ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്.