Kerala

മാനസികാരോഗ്യം സംരക്ഷിക്കുന്ന മരിയസദനം ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വിലമതിക്കപ്പെട്ടതാണെന്ന് കേരള ഹൈക്കോർട്ട് ജസ്റ്റിസ് എൻ. നാഗരേഷ്

Posted on

പാലാ :കേരള ഹൈക്കോർട്ട് ജഡ്ജ്  ജസ്റ്റിസ് എൻ. നാഗരേഷ് മരിയസദനത്തിൽ എത്തി മാനസികാരോഗ്യദിനാആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ചില സാഹചര്യങ്ങളിൽ കുറഞ്ഞു പോകുന്നതും മാനസിക ആരോഗ്യക്കുറവ് തന്നെയാണ് എന്നും ലോകത്ത് എല്ലാവരും ഏതെങ്കിലും ഒരു സാഹചര്യത്തിൽ കടുത്ത മാനസിക വിഷാദങ്ങളിലൂടെ കടന്നു പോകുന്നവരാണെന്നും അങ്ങനെ കണക്കാക്കുമ്പോൾ ലോകത്ത് 8 പേരിൽ ഒരാൾക്കു മാനസിക രോഗമുണ്ട് എന്നാണ് പറയപ്പെടുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈയൊരു സാഹചര്യത്തിൽ ഇത്രയധികം ആളുകളെ സംരക്ഷിക്കുന്ന അല്ലെങ്കിൽ അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്ന മരിയസദനം ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വിലമതിക്കപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോർമർ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡോ. റോയ് അബ്രഹാം കള്ളിവയലിൽ, ഫാ. ജോർജ് പഴയപറമ്പിൽ, റ്റിസൺ ചന്ദ്രൻകുന്നേൽ, ഡോ സിജോ അലക്സ്‌, സന്തോഷ്‌ മരിയസദനം സുധ ഷാജി എന്നിവർ സംസാരിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് അഡ്വ. കെ രവികുമാർ പോക്സോ ആക്ട് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version