Kerala

പ്രസിദ്ധവും പുണ്യപുരാതനവുമായ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ആചാരവിധിപ്രകാരം 2024 ഒക്ടോബർ 13 മുതൽ 22 വരെ

Posted on

കോട്ടയം :പാലാ :പ്രസിദ്ധവും പുണ്യപുരാതനവുമായ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ആചാരവിധിപ്രകാരം 2024 ഒക്ടോബർ 13 മുതൽ 22 വരെ (1200 കന്നി 27 മുതൽ തുലാം 6 വരെ) ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

യജ്‌ഞാചാര്യൻ ഭാഗവത സത്തമ ശ്രീ. നീലംപേരൂർ പുരുഷോത്തമദാസ് അവർകളും സഹ ആചാര്യന്മാർ സർവ്വശ്രീ പടനിലം സുഭാഷ്, മാടപ്പള്ളി രമേശ്, രാജാക്കാട് ഭാസ്‌കർ, പുത്തൂർ പ്രകാശ്, ഇത്തിത്താനം നാരായണൻ നായർ എന്നിവരും, വേദിയിലെ പൂജാകർമ്മങ്ങൾ ബ്രഹ്മശ്രീ പെരിയമന പുരുഷോത്തമൻ നമ്പൂതിരിയുമാണ്.

ഭഗവാൻ വേദവ്യാസനാൽ വിരചിതമായ അഷ്ടദശ പുരാണങ്ങളിൽ പ്രമുഖമാണ് ശ്രീമദ് ദേവി ഭാഗവതം. വാഗ്ദേവതയായും ലക്ഷ്‌മി ദേവിയായും പാർവതീ ദേവിയായും മഹാകാളിയായും പരിശോഭിക്കുന്ന ഭഗവതിയുടെ അവതാര ലീലാ വർണ്ണനകളാൽ പരിപൂർണ്ണമാണ് ഈ പുരാണം. ത്രിമൂർത്തികളുടെ ഉല്പത്തിക്ക് പോലും നിദാനമായ പരാശക്തിയുടെ അവതാരകഥകൾ ശ്രവിക്കുന്നത് ഈ കലിയുഗത്തിൽ മായാബന്ധനത്തിൽ നിന്നും മോചിതരാകുവാനും ദുർബല ചിത്തരായ ആധുനിക തലമുറയ്ക്ക് ശക്തി പകരുവാനും മോക്ഷപ്രാപ്‌തിക്കും സിദ്ധൗഷധമാണ്.

ശക്തിസ്വരൂപിണിയും ശക്തിപ്രദായിനിയുമായ അമ്മതന്നെ വിവിധ രൂപങ്ങളും നാമങ്ങളും സ്വീകരിച്ച് സമസ്‌ത ജീവജാലങ്ങൾക്കും സംരക്ഷണമേകുന്നു. സർവ്വാഭീഷ്ട‌ വരദായിനിയായ അമ്മയുടെ ദിവ്യചരിതം അറിയുന്നതിനും ഈ പുണ്യപുരാതന പുരാണ പാരായണത്തിൽ പങ്കുകൊണ്ട് ധർമ്മ സാധകങ്ങളായ സത്‌കഥകളും ഉപദേശങ്ങളും മന്ത്രങ്ങളും ശ്രവിച്ച് പുരുഷാർത്ഥങ്ങളെല്ലാം നേടിയെടുക്കുന്നതിനും ഈ മഹാപുണ്യയജ്ഞത്തിൽ ധനമനശരീരാദികളാൽ മുഴുവൻ സമയവും പങ്കെടുത്ത് ചണ്ഡികയായി വിളങ്ങുന്ന ദേവിയുടെയും മംഗളദായകനായ ശ്രീ പരമശിവൻ്റെയും വിസ്നേശ്വരനായ ഗണപതിയുടെയും അനുഗ്രഹത്തിന് പാത്രീഭൂതരാകുവാനും എല്ലാ ഭക്തജനങ്ങളെയും ഇടനാട്ടു കാവിലേക്ക് ദേവീ നാമത്തിൽ ആദരപൂർവ്വം ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version