പാലാ മരിയസദനത്തിൽ ലോക മാനസികാരോഗ്യ ദിനം ആഘോഷിക്കാൻ പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ. ജോസഫ് കല്ലറങ്ങാട്ട് എത്തി. മരിയസദനം നടത്തുന്ന പ്രവർത്തനങ്ങൾ അനുമോദനം അർഹിക്കുന്നതാണ് എന്നും മരിയ സദനം പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പാലാ രൂപതയുടെ പൂർണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. കിടപ്പു രോഗികളെ സന്ദർശിക്കുകയും, മരിയസദനത്തിലെ കുരുന്നുകളുമായി സമയം ചെലവഴിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.മരിയസദനത്തിനു കൈത്താങ് ആകുന്നതിനു പാലാ രൂപതയുടെ സമ്മാനവും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.
രൂപത മുഖ്യ വികാരി ജനറൽ മോൺസി. ഡോ ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺസി. ഡോ. ജോസഫ് മലേപ്പറമ്പിൽ,ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കയിൽ, ബിഷപ്പ് സെക്രട്ടറി ഫാ. മാണി കൊഴുപ്പൻകുറ്റി ബൈജു കൊല്ലംപറമ്പിൽ (സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാലാ മുനിസിപ്പാലിറ്റി), സന്തോഷ് ജോസഫ് (ഡയറക്ടർ, മരിയസദനം) എന്നിവർ സംസാരിച്ചു.
മരിയസദനം കരുണയുടെ ആലയം ആണെന്നും എല്ലാവരും മരിയസദനത്തിന് ഈ ദിവസങ്ങളിൽ അവരാൽ കഴിയുന്ന സഹായം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.