കിടങ്ങൂർ : എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്‌ഷനിലൂടെ ഉറപ്പു വരുത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗാമപഞ്ചായത്തുതല നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ നിർവ്വഹിച്ചു. കിടങ്ങൂർ ജെ.സി.ഐ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷയായിരുന്നു.
ബ്ലോക്ക് മെമ്പർമാരായ പ്രൊഫ മേഴ്സി ജോൺ , അശോക് കുമാർ പുതുമന , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ പി.ജി.സുരേഷ്, സനിൽകുമാർ പി.റ്റി, ദീപലത സുരേഷ്,മുൻ പ്രസിഡന്റ് ബോബി മാത്യു, മെമ്പർമാരായ ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ് , കുഞ്ഞുമോൾ ടോമി, അഡ്വ.ഇ എം.ബിനു, മിനി ജറോം, സുനി അശോകൻ , വിജയൻ . കെ ജി, ഹേമരാജു , സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട്, കേരള വാട്ടർ അതോറിറ്റി അസി.എക്സി എഞ്ചിനീയർ സവിത എ.വി , അസി.എഞ്ചിനീയർ ബിബിൻ പി ജോർജ് , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജെ.ജെ. എം പ്രോജക്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.